ഉള്ളാളിൽ യുവാവ് കുത്തേറ്റു മരിച്ചു


ഉള്ളാൾ(www.kumbalavartha.com 04.10.2017) : ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ മുകച്ചേരിയിൽ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം അക്രമികളുടെ വെട്ടേറ്റു യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരുക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഉള്ളാൾ മുക്കച്ചേരിയിലെ സുബൈർ(39 ) ആണ് മരിച്ചത്. കത്തിയും വടിവാളുമായി വന്ന സംഘത്തിന്റെ വെട്ടേറ്റു വീണ സുബൈർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിൽ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഇല്യാസിനെ ഗുരുതരമായ പരുക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. കൊലപാതകത്തിന്റെ കാരണങ്ങൾ വ്യക്തമല്ല.
മുക്കച്ചേരിയിൽ പള്ളിയിൽനിന്നും നമസ്കാരം കഴിഞ്ഞു വരുന്ന വഴിയിലാണ് അക്രമിസന്ഘം സുബൈറിനെ ആക്രമിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഇല്യാസിനും കുത്തേൽക്കുകയായിരുന്നു.അക്രമത്തിനു കാരണം വ്യക്തിവൈരാഗ്യമാണെന്നു സംശയിക്കുന്നു.
ഉള്ളാളിലെ ഒരു മത്സ്യ മില്ലിൽ ഇലക്ട്രീഷ്യനായി ജോലിനോക്കുകയാണ് സുബൈർ.അയാൾക്ക്‌ ഭാര്യയും നാലു മക്കളുമുണ്ട്.
അറിഞ്ഞിടത്തോളം ഇദ്ദേഹത്തിന് ഏതെങ്കിലും സംഘടനായി ബന്ധമുള്ളതായി വിവരമില്ല. കുറച്ചു വര്ഷങ്ങള്ക്കു മുമ്ബ് ഉള്ളാളിലെ ഒരു കുപ്രസിദ്ധ ക്രിമിനലിനെതിരെ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടു മുമ്പും സുബൈറിനെതിരെ അക്രമം ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കളുടെ സാന്നിത്യത്തിൽ ഇത് പറഞ്ഞുതീർത്തതായും നാട്ടുകാർ പറയുന്നു.
എന്നാൽ ഈ സംഘവുമായി ബന്ധമുള്ളവർ തെന്നെയായിരിക്കണം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
പോലീസ് കമ്മിഷണർ ടി.ആർ.സുരേഷ് ,ഡി,സി,പി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ഉള്ളാൾ പോലീസ് അന്വേഷണം ആരംഭിച്ചു.