കെ. എം. സി. സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സലാം ബംബ്രാണ സൗദിയിൽ വാഹന അപകടത്തിൽ മരണപെട്ടു

ജിദ്ദ:(www.kumblavartha.com 09.10.2017) ജിദ്ദ കെ എം സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സലാം ബംബ്രാണ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് സലാം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കുമ്പള ബംബ്രാണ സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ മൊയ്തീന്റെ മകനാണ്. നാല് മാസം മുമ്പ് നാട്ടിൽ വന്ന് വിവാഹം കഴിഞ്ഞ് തിരിച്ച് പോയതാണ്. മാതാവ് ഫാത്തിമ. തളങ്കരയിലെ മുനാ ഷിഫയാണ് ഭാര്യ. സഹോദരങ്ങൾ സാബിത് , ഷംസീന, സഫ്വാന.