കുമ്പളയിൽ ഹൈ-ടെക് ഇലക്ട്രോണിക്സ് ഉദ്ഘാടനം ചെയ്തു.

കുമ്പള(www.kumblavarta.com 30.09.2017): കുമ്പളയിൽ ഹൈ-ടെക് ഇലക്ട്രോണിക്സ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീം സംസ്ഥാന പ്രസിഡന്റുമായ സി കെ നാസർ ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
കുമ്പള ബദിയടുക്ക റോഡിൽ പ്രവർത്തനമാരംഭിച്ച ഹൈ - ടെക് ഇലക്ടോണിക്സിൽ എല്ലാവിധ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഹൗസ് ഹോൾഡ് സാധനങ്ങളും ലഭ്യമാണ്. പരമാവധി വിലക്കുറവിൽ മികച്ച കമ്പനികളുടെ എൽ ഇ ഡി ടി വി മുതൽ ടോർച്ച് വരെയുള്ള എല്ലാ ഇലക്ട്രോണിക് ഇലക്ട്രിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷോപ്പുടമ ഉമർ പാടലടുക്ക പറഞ്ഞു.